അജാനൂര്‍ കുടുംബാരോഗ്യ കേന്ദ്രംഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനംനവംബര്‍ 8 വെള്ളിയാഴ്ച

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ അജാനൂര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ഹിന്ദുസ്ഥാന്‍ ഏയ്‌റനോട്ടിക്കല്‍ ലിമിറ്റഡിന്റെ സി. എസ്. ആര്‍ ഫണ്ട് ഉപയോഗിച്ച് തയ്യാറാക്കിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനവും പദ്ധതി കൈമാറല്‍ ചടങ്ങും നവംബര്‍ 8 വെള്ളിയാഴ്ച രാവിലെ 10. 30 ന് നടക്കും.പദ്ധതിയുടെ ഉദ്ഘാടനവും സമര്‍പ്പണവും എച്ച്. എ. എല്‍ ജനറല്‍ മാനേജര്‍ ഡി. രാമ മോഹന റാവു നിര്‍വഹിക്കും. കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം. എല്‍. എ
ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ പദ്ധതി ഏറ്റുവാങ്ങല്‍ ചടങ്ങ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാവും. കാസര്‍ഗോഡ് ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ ഐ.എ.എസ് സ്വാഗതം പറയും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ്, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മി തമ്പാന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ. രവീന്ദ്രന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി. രാംദാസ്, ജില്ല ഫിനാന്‍സ് ഓഫീസര്‍ മുഹമ്മദ് സമീര്‍, കാസര്‍ഗോഡ് നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ. പി.രാജ് മോഹനന്‍, ആനന്ദാശ്രമം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ധനേഷ് കെ.സി, അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അശോകന്‍ ഇട്ടമ്മല്‍,സി. എച്ച്. ഹംസ, ഇബ്രാഹിം ആവിക്കല്‍, ഷിജു മാസ്റ്റര്‍, പൊതുപ്രവര്‍ത്തകരായ അഡ്വക്കേറ്റ് കെ. രാജ്‌മോഹനന്‍,എ. തമ്പാന്‍, ഹമീദ് ചേരക്കാടത്ത്, എക്കാല്‍ കുഞ്ഞിരാമന്‍, കെ. സുകുമാരന്‍, മാട്ടുമ്മല്‍ ഹസ്സന്‍, വി. കമ്മാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. അജാനൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍.അനില്‍കുമാര്‍ നന്ദി പറയും.

Leave a Reply

Your email address will not be published. Required fields are marked *