തീവണ്ടിയിലെ കള്ളന്മാര്‍ക്കിഷ്ടം എ.സി കോച്ചും ലാപ്ടോപ്പും

അന്യസംസ്ഥാന തൊഴിലാളികളാണ് തീവണ്ടിയിലെ മോഷണം നടത്തുന്നവരില്‍ ഏറെയും. ഇതിനായി ഇവര്‍ തിരഞ്ഞെടുക്കുക എ.സി റിസര്‍വേഷന്‍ കോച്ചുകളാണ്. മാന്യമായി വേഷം ധരിച്ച് എക്‌സിക്യൂട്ടീവ് സ്‌റ്റൈലില്‍ ലാപ്‌ടോപ്പ് ബാഗുമായി എത്തുന്ന ഇവര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ മുതല്‍ മോഷണത്തിന്റെ പ്ലാനിങ് തുടങ്ങും.

കൗണ്ടറില്‍ നിന്നും സ്ലീപ്പര്‍ ടിക്കറ്റ് എടുക്കുന്ന ഇവര്‍ ടി.ടി.ഇ.യെ കണ്ട് കൂടുതല്‍ പണം നല്‍കി എ.സി കമ്പാര്‍ട്ട്‌മെന്റിലേക്ക് ടിക്കറ്റ് തിരുത്തിയെടുക്കും. മുന്‍കൂട്ടി റിസര്‍വേഷന്‍ ടിക്കറ്റ് എടുത്താല്‍ തിരിച്ചറിയല്‍ രേഖ കാണിക്കണമെന്നതിനാലാണ് ഈ തന്ത്രം ഇവര്‍ പ്രയോഗിക്കുന്നത്. പിന്നീട് യാത്രക്കാരെ വിലയിരുത്തി ഇരകളെ കണ്ടെത്തുകയാണ് പതിവ്.

ഐഫോണ്‍ കണ്ടാല്‍ മോഷണത്തിന് ആദ്യമൊന്ന് മടിക്കും. കാരണം പിടിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ലാപ്ടോപ്പാണെങ്കില്‍ ഇവര്‍ ഏത് വിധേനെയും കൈക്കലാക്കും. മൊബൈലും ലാപ്‌ടോപ്പും സുരക്ഷിതമായി വെയ്ക്കാതെ ഉറങ്ങുന്ന യാത്രക്കാരാണ് ഇവരുടെ ഇരകളാകുന്നത്. ഇത്തരത്തില്‍ മോഷണം പോകുന്ന ലാപ്‌ടോപ്പുകള്‍ പരാതി നല്‍കിയാലും തിരിച്ചുകിട്ടുക വളരെ ചുരുക്കം മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *