കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലെ നിയമനങ്ങള്‍ സംവരണം പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. 2021-22 വര്‍ഷങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിച്ച ഹര്‍ജിയാണ് മാറ്റിയത്. ഹര്‍ജികളില്‍ കക്ഷികളുടെ വാദം പൂര്‍ത്തിയായതോടെയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ കേസ് വിധി പറയാന്‍ മാറ്റിയത്. നിയമവിരുദ്ധമായി നിയമനം നേടിയവരെ പുറത്താക്കാനും സംവരണാടിസ്ഥാനത്തില്‍ നിയമനം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ സംവരണ ഊഴ ക്രമം പാലിക്കാതെയാണ് നിയമനം നടത്തിയതെന്നാണ് ഹര്‍ജിയിലെ വാദം. ഭിന്നശേഷി വിഭാഗങ്ങള്‍ക്കും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തിനും മറ്റും സംവരണം ലഭിക്കുംവിധം നിയമം കൃത്യമായി പാലിച്ചിട്ടില്ലെന്നാണ് പരാതി. സംവരണം അട്ടിമറിച്ച് നിയമനം നടത്തിയതിന് മുന്‍ വി.സി. ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.