കൊച്ചി- ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി) സജ്ജീകരിച്ച പുതിയ പ്രൈം മൂവറുകള്‍ അവതരിപ്പിച്ച് ഡിപി വേള്‍ഡ്. ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനത്തിനൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി) സജ്ജീകരിച്ച പ്രൈം മൂവറുകള്‍ അവതരിപ്പിച്ചതിലൂടെ വാഹന സുരക്ഷയും പെര്‍ഫോമെന്‍സും വര്‍ദ്ധിക്കുന്നതിനായി പുതിയ ചുവടുവെപ്പുമായി ഡിപി വേള്‍ഡ് . ഈ നൂതന സുരക്ഷാ സംവിധാനം ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സുരക്ഷിതവും ആശ്രയയോഗ്യവുമായ വിതരണ ശൃംഖല പരിഹാരങ്ങൾ നൽകുന്നതിൽ നിരന്തരമായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഡിപി വേൾഡിന്റെ ഈ മേഖലയിലെ ആദ്യ സംരംഭം.
ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള ഡിപി വേള്‍ഡിന്റെ പ്രതിബദ്ധതയില്‍ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. ഈ അത്യാധുനിക സാങ്കേതികവിദ്യ മെച്ചപ്പെട്ട സ്ഥിരത പ്രദാനം ചെയ്യും. ബുദ്ധിമുട്ടുള്ള റോഡിലും കാലാവസ്ഥയിലും ഡ്രൈവര്‍മാര്‍ സുരക്ഷിതമായും നിയന്ത്രണത്തിലും തുടരുന്നുവെന്ന് ഇത് ഉറപ്പാക്കും. കൂടാതെ, പുതിയ ഫ്‌ലീറ്റില്‍ ഒരു ടെയില്‍ ഗാര്‍ഡിംഗ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. ഇത് അവശ്യഘട്ടത്തില്‍ പ്രോക്‌സിമിറ്റി സെന്‍സറുകള്‍ ഉപയോഗിച്ച് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ഒഴിവാക്കി റിവേഴ്‌സ് കൂട്ടിയിടികള്‍ തടയും.
സുരക്ഷാ മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനും ഡ്രൈവര്‍മാര്‍ സുക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനും അപകടങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് ഡിപി വേള്‍ഡ്, പോര്‍ട്ട് ആന്‍ഡ് ടെര്‍മിനല്‍സ്, ഓപ്പറേഷന്‍സ് ആന്‍ഡ് കൊമേഴ്ഷ്യല്‍, സിഒഒ, രവീന്ദര്‍ ജോഹല്‍ പറഞ്ഞു.