രാജപുരം: കാസര്‍കോട് ജില്ലയിലെ മലയോര കര്‍ഷകരുടെ കൂട്ടായ്മയുടെ ഭാഗമായി കള്ളാറില്‍ ആരംഭിച്ച ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നവംബര്‍ 11 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ നിര്‍വ്വഹിക്കും. സൊസൈറ്റി പ്രസിഡന്റ് രഞ്ജിത്ത് നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. കാംകോ മാംഗളൂര്‍ പ്രസിഡന്റ് കിഷോര്‍ കുമാര്‍ കൊടഗി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികളായ രഞ്ജിത്ത് നമ്പ്യാര്‍, പി വേണുഗോപാല്‍, ഷിനോ പിലിപ്പ്, ഗോപി കുറുമാണം, രാജീവന്‍ അയറോട്ട്, മധു മുണ്ടാമാണി, ബി അശോകന്‍ നമ്പ്യാര്‍, അരവിന്ദാക്ഷന്‍ തേമനം പുഴ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.