പാര്‍ട്ടി നടപടിയില്‍ അതൃപ്തി അറിയിച്ച് പിപി ദിവ്യ

കണ്ണൂര്‍: പാര്‍ട്ടി എടുത്ത നടപടിയില്‍ അതൃപ്തി അറിയിച്ച് പിപി ദിവ്യ. ജയിലില്‍ കിടക്കുമ്‌ബോള്‍ നടപടി വേണ്ടിയിരുന്നില്ലെന്ന് പി പി ദിവ്യ പറഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്ന പരാതിയും ദിവ്യക്കുണ്ട്. ഫോണില്‍ വിളിച്ച നേതാക്കളോടാണ് ദിവ്യ ഇക്കാര്യം അറിയിച്ചത് എന്നാണ് വിവരം. അതേസമയം, ഇന്നലെയാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. 11 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നലെ വൈകിട്ടാണ് ദിവ്യ പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *