മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിന് എംപിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസ്സ് ന്റെ ഫ്‌ളാഗ് ഓഫ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു

രാജപുരം: മാലക്കല്ല് സെന്റ് മേരിസ് എ യു പി സ്‌കൂളിന് എം പി യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസ്സ് ന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണന്‍, പനത്തടി ഗ്രാമപഞ്ചായത്തംഗം കെ.ജെ ജെയിംസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് സജി കുരുവിനാവേലില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അഷ്‌റഫ് കെ, റവ. ഫാദര്‍ ജോബിഷ് തടത്തില്‍, എം പി ടി എ പ്രസിഡണ്ട് സൗമ്യ സന്തോഷ്, സ്‌കൂള്‍ ലീഡര്‍ നന്ദന ഒ.എന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം.എ സ്വാഗതവും പി ടി എ പ്രസിഡണ്ട് കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *