രാജപുരം: മലയോരത്തിന്റെ അഭിമാനമായി ചുള്ളിക്കര അയറോട്ടേ പൂജപാര്‍വതി.
ഇന്നലെ എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സ് കായിക മേളയില്‍ അണ്ടര്‍ പത്തൊന്‍പത് വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. മിന്നും താരമായി മാറിയ പൂജ പാര്‍വതി വരുന്ന നാഷണല്ചാമ്പ്യന്ഷിപ്പിനും യോഗ്യത നേടി.
കണ്ണൂര്‍ ജി വി രാജ സ്പോര്‍ട്സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് പൂജ. കഴിഞ്ഞ ഖേലോ ഇന്ത്യ മത്സരത്തില്‍ സില്‍വര്‍ മെഡല്‍ ലഭിച്ചിരുന്നു.
ചുള്ളിക്കര അയറോട്ടെ ബേബി കാമലോന്റെയും
കള്ളാര്‍ ബൂണ്‍ പബ്ലിക് സ്കൂളിലെ അധ്യാപിക കനകപ്രഭയുടെയും മകളാണ്. ജി വി രാജ സ്കൂളിലെ അനന്ദു എസ് ആണ് പൂജയുടെ കോച്ച്.