ഉദുമ: സര്‍ഗ്ഗധാര കലാവേദി മുക്കുന്നോത്ത് സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ നെല്‍കൃഷി വിളവെടുത്തു. ‘അരവയറിനൊരു അരിമണി’ എന്ന പേരില്‍ നടത്തിയ പൊന്‍കതിരിന്റെ വിളവെടുപ്പ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മുക്കുന്നോത്ത് പാടശേഖരത്തിലെ മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ കീഴില്‍ തരിശായ കിടന്ന 60 സെന്റില്‍ വയലിലായിരുന്നു കൃഷി. നാട്ടിലെ മുഴുവന്‍ ആള്‍ക്കാരെയും പങ്കെടുപ്പിച്ച് മഴപ്പെലിമ നടത്തിയായിരുന്നു ഇവര്‍ നെല്‍കൃഷിക്ക് ഞാറു നട്ടത്. നെല്ല് അരിയാക്കി ശിശുദിനത്തില്‍ ക്ലബ് പരിധിയിലെ 6 അങ്കണ്‍വാടിയിലെ കുട്ടികള്‍ക്ക് പുത്തരി പായസം വെച്ച് നല്‍കും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ഉദുമ കൃഷി ഓഫീസര്‍ കെ നാണുക്കുട്ടന്‍, മുന്‍ കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ നന്ദികേശന്‍, ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രം പ്രസിഡന്റ് എം കുഞ്ഞിക്കണ്ണന്‍ നായര്‍, സര്‍ഗ്ഗധാര കലാവേദി പ്രസിഡന്റ് എം കരുണാകരന്‍, സംഘടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മുക്കുന്നോത്ത് എന്നിവര്‍ സംസാരിച്ചു. സംഘടക സമിതി കണ്‍വിനര്‍ വി എം അനീഷ് സ്വാഗതവും ക്ലബ് സെക്രട്ടറി എം ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.