പാലക്കുന്ന് : നാല് ആയുര്‍വേദ വനിത ഡോക്ടര്‍ന്മാരുടെ കൂട്ടായ്മയില്‍ പാലക്കുന്നില്‍ ആയുര്‍വേദ വെല്‍നെസ് കേന്ദ്രം തുടങ്ങി. സ്റ്റേഷന്‍ റോഡില്‍ കണ്ണന്‍സ് പ്ലാസ കോംപ്ലക്‌സ്‌കില്‍ ആധുനിക സഞ്ജീകരണങ്ങളോടെ ആരംഭിച്ച ‘ആപ്ത’ ആയുര്‍വേദ
വെല്‍നസ് കേന്ദ്രം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഡോ. ശ്രുതി പണ്ഡിറ്റ് അധ്യക്ഷയായി.ഡോ. കെ. ലേഖ, റിട്ടേര്‍ഡ് ഡിവൈ.എസ്.പി. ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ കേവീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കുന്ന് -കോട്ടിക്കുളം യൂണിറ്റ് പ്രസിഡന്റ് എം. എസ്. ജംഷീദ് എന്നിവര്‍ പ്രസംഗിച്ചു.
അസ്ഥി സന്ധി രോഗങ്ങള്‍, പ്രസവ രക്ഷ അടക്കമുള്ള സ്ത്രീരോഗങ്ങള്‍, കോസ്‌മെറ്റോളജി, അലര്‍ജി, ആസ്തമ, മൈഗ്രെന്‍, ത്വക്ക് രോഗങ്ങള്‍, വിട്ടുമാറത്ത ക്ഷീണം, വിളര്‍ച്ച, തൈറോയ്ഡ്, പ്രമേഹം, അമിത വണ്ണം, മെലിച്ചല്‍, വന്ധ്യത തുടങ്ങിയവയില്‍ ഇവിടെ ചികിത്സ തേടാം. കൂടാതെ വിവിധ മെഡിക്കേഷന്‍, കൗണ്‍സിലിംങും, വിവിധ രോഗ മുക്തിക്കായുള്ള യോഗാ പരിശീലനവും നടത്തും. ഡോ. ലേഖ(ബാര ), ഡോ. ശ്രുതി പണ്ഡിറ്റ് (കാസര്‍കോട്), ഡോ. മെഹസീന (പട്ട്‌ള), ഡോ. നാസിയ(മേല്‍പ്പറമ്പ്) എന്നിവരാണ് കൂട്ടായ്മയിലെ അംഗങ്ങള്‍.