രാജപുരം: വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന ഇടവകയുടെ നേതൃത്വത്തില്‍ കോളിച്ചാല്‍ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.പനത്തടി ഫൊറോന വികാരി റവ.ഡോ. ജോസഫ് വാരണത്ത് , അസി. വികാരി ഫാ. അഗസ്റ്റിന്‍ അറയ്ക്കല്‍, ഇടവക കോ ഓര്‍ഡിനേറ്റര്‍ വി.സി ദേവസ്യ വടാന, കൈക്കാരന്മാരായ ജോര്‍ജ് പല്ലാട്ട്, സിബി നാലുതുണ്ടത്തില്‍, സണ്ണി ഇലവുങ്കല്‍, കുഞ്ഞുമോന്‍ അമ്പലത്തൊട്ടിയില്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റിന്‍സി എസ്.എ.ബി.എസ്, എ കെ സി സി, കെ സി വൈ എം, മാതൃവേദി, മിഷന്‍ ലീഗ്, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, ഭക്തസംഘടന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. അഗസ്റ്റിന്‍ അറയ്ക്കല്‍ സന്ദേശവും നല്‍കി.