ഉദുമ കുറുക്കന്‍കുന്ന് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് ആഘോഷം കമ്മിറ്റിയായി
ഉദുമ : വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ മതേതര ഉത്സവങ്ങളാണെന്നും നാട്ടുനന്മയുടെ സൗഹൃദ വേദിയാണെന്നും സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്തവിധം ആസൂത്രണം ചെയ്താല്‍ ഉത്സവങ്ങള്‍ വന്‍ വിജയത്തില്‍ എത്തിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കുന്ന് കഴകം വടക്കേക്കര പ്രദേശിക പരിധിയില്‍ പെടുന്ന ഉദുമ കുറുക്കന്‍കുന്ന് വയനാട്ടുകുലവന്‍ തറവാട്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന തെയ്യംകെട്ട് നടത്തിപ്പിനായുള്ള ആഘോഷകമ്മിറ്റി രൂപവത്ക്കരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സ്ഥാനികന്‍
കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ഉത്തര മലബാര്‍ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരന്‍, വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, കോതാറമ്പത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്ര നഗരസഭ പ്രസിഡന്റ് കെ.വി.രഘുനാഥ്,
കോതാറമ്പന്‍ തറവാട് ചൂളിയാര്‍ ഭഗവതി ക്ഷേത്ര ട്രഷറര്‍ നാരായണന്‍ അരവത്ത്, മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, പ്രാദേശിക സമിതി സെക്രട്ടറി
കെ.വി. കുഞ്ഞപ്പു, തമ്പാന്‍ ചേടിക്കുന്ന്, തറവാട് പ്രസിഡന്റ് ചന്ദ്രന്‍ പെരിയ, ചന്ദ്രന്‍ കൊക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു.
മാങ്ങാട് ശശിധരന്‍ ജ്യോല്‍സ്യരുടെ നേതൃത്വത്തില്‍ നടന്ന പ്രശ്ന ചിന്തയില്‍ ഏപ്രില്‍ 29 മുതല്‍ മെയ് ഒന്ന് വരെ ഉത്സവം നടത്താന്‍ തീരുമാനമായി.മാര്‍ച്ച് 30 ന് കൂവം അളക്കും. 49 വര്‍ഷം മുന്‍പ് തെയ്യംകെട്ട് നടന്ന തറവാടാണിത്.
ഭാരവാഹികള്‍: കൊപ്പല്‍ പ്രഭാകരന്‍ (ചെയ.), കൃഷ്ണന്‍ ചട്ടഞ്ചാല്‍( വര്‍ക്കിങ് ചെയ.), അച്യുതന്‍ ആടിയത്ത് (ജന.കണ്‍.), സുരേഷ് ബാര (ഖജാ.), ബാബു കൊക്കാല്‍, പ്രമോദ്കുമാര്‍ പാണ്ടി (വര്‍ക്കിങ് കോര്‍ഡിനേറ്റര്‍).