കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്കുള്ള പരിശീലനം രണ്ടാം ഘട്ടം ആരംഭിച്ചു.

രാജപുരം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. മേറ്റുമാര്‍ക്കുള്ള പരിശീലനം രണ്ടാം ഘട്ടം ആരംഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉത്ഘാടനം ചെയ്തു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി കൃഷ്ണന്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ, സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ ഉഷ പി എല്‍, എഡിഎസ് ഭാരവാഹികള്‍, ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കിലയുടെ നേതൃത്വത്തിലാണ് മേറ്റ്മാര്‍ക്ക് 4 ദിവസത്തെ പരിശീലനം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *