കാഞ്ഞങ്ങാട്: തൃശൂര്‍ ലുലു കണ്വെന്ഷന് സെന്ററില്‍ വെച്ച് നടന്ന ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന് സംസ്ഥാന സമ്മേളനത്തിനോടനു ബന്ധിച്ച് വ്യത്യസ്ത പുരസ്ക്കാരങ്ങള്‍ നേടി കാഞ്ഞങ്ങാട് ഐ.എം.എ ഘടകം മികവ് തെളിയിച്ചു.
സംസ്ഥാന പ്രസിഡന്റിന്റെ പ്രത്യേക പുരസ്ക്കാരം കാഞ്ഞങ്ങാട് ഘടകം പ്രസിഡന്റ് ഡോ.വി.സുരേശനും, സോഷ്യല്‍ സെക്യൂരിറ്റി സ്കീം മൊബിലൈസേഷന്‍ പുരസ്ക്കാരം ഐ എം.എ കാസര്‍ഗോഡ് ജില്ലാ ചെയര്മാന് ഡോ.ദീപിക കിഷോറിനും സമ്മാനിച്ചു. ഡിസബിലിറ്റി സപ്പോര്‍ട്ട് സ്കീം പുരസ്ക്കാരം ഡോ. കിഷോര്‍ കുമാറും , യുവഡോക്ടര്ക്കുള്ള പ്രത്യേക പുരസ്കാരം ഡോ. ജോണ്‍ വി. ജോണും കരസ്ഥമാക്കി.ഐ.എം.എ പ്രസിദ്ധീകരണമായ നമ്മുടെ ആരോഗ്യം മാസികയുടെ സബ്സ്ക്രിപ്ഷന് ഉള്ള പ്രത്യേക പുരസ്ക്കാരം കാഞ്ഞങ്ങാട് ഐ.എം.എ. കരസ്ഥമാക്കി. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ്ബെനവന്, സെക്രട്ടറി ഡോ. കെ. ശശിധരന്, അഖിലേന്ത്യ പ്രസിഡന്റ് ഡോ. ആര്. വി. അശോകന് ,നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസന്‍ എന്നിവര്‍ സംബന്ധിച്ചു.