കൊറഗ ഉന്നതികളിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തി രേഖകള്‍ നല്‍കും

കാസര്‍കോട് ജില്ലയിലെ കൊറഗ ഉന്നതികളിലെ ഭൂമി എത്രയും വേഗത്തില്‍ അളന്ന് തിട്ടപ്പെടുത്തി രേഖകള്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പും റവന്യൂ, സര്‍വ്വേ വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറഗ ഉന്നതികളിലെ സര്‍വ്വെയുടെ ഭാഗമായി ബദിയഡുക്ക പഞ്ചായത്തിലെ പെരഡാല, മാടത്തടുക്ക ഉന്നതികള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. ജില്ലയിലെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലായി 60 കൊറഗ ഉന്നതികളാണുള്ളത്. ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ശാന്ത, താഹ്സില്‍ദാര്‍ സി.അജയന്‍, കാസര്‍കോട് എ.ടി.ഡി.ഒ കെ.വി രാഘവന്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *