കാസര്‍കോട് : പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷനുള്ള കാലതാമസം ഒഴിവാക്കാണമെന്ന് പ്രവാസി ജില്ലാ പ്രസിഡന്റ് ദിവാകരന്‍ കരിച്ചേരി ആവശ്യപ്പെട്ടു. മുളിയാര്‍ പ്രവാസി മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോള്‍. അതിന് പരിഹാരം ഉണ്ടാവണമെന്നും മതിയായ താമസരേഖകളില്ലാതെ വിവിധ വിദേശ രാജ്യങ്ങളിലെ ഔട്ട് പാസുകള്‍കൂടി ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്കുള്ള രേഖയായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. കോണ്‍ഗ്രസ് മുളിയാര്‍ മണ്ഡലം പ്രസിഡന്റ് അശോകന്‍ കാനത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.ഗോപിനാഥന്‍ നായര്‍, പ്രവാസി കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് കണ്ണന്‍ കരുവക്കോട്, വി.രാജന്‍, സ്വരാജ് കാനത്തൂര്‍, രാഘവന്‍ കാനത്തൂര്‍, കുഞ്ഞമ്പു ചേടിക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ കുമാരന്‍ (പ്രസി.), ടി നാരായണന്‍,കെ.പി. പ്രസന്നന്‍ (വൈസ് പ്രസി.), രാജന്‍ കാലിപള്ളം (സെക്രട്ടറി), കൃഷ്ണരാജ് ചമ്പാലംകൈ (ട്രഷ.).