കാസറഗോഡ്: കാസറഗോഡ് സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി വന്ദ്യജന സഭ സംഘടിപ്പിച്ചു. 60 വയസ് പൂര്‍ത്തിയായ വയോജനങ്ങള്‍ക്കായി നടത്തുന്ന സഭ കാസറഗോഡ് ടൗണ്‍ ഹാളില്‍ അഡിഷണല്‍ പോലീസ് സുപ്രണ്ട്, സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ നോഡല്‍ ഓഫീസറുമായ പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതി ജില്ലാ ഓഫീസര്‍ ആര്യ പി രാജ് മുഖ്യഥിതിഥിയായി. എസ്.എച്ച്.ഒ. പി നളിനാക്ഷന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.പി.ഡി. കോര്‍ഡിനേറ്റര്‍ പി കെ രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ വിമലകുമാരി, വയോമിത്രം ഡോക്ടര്‍ ആസിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൃപേഷ് നന്ദി പറഞ്ഞു.
സഭയില്‍ പങ്കെടുത്ത മുതിര്‍ന്ന പൗരന്മാര്‍ ആവലാതികള്‍ ബോധിപ്പിച്ചു. സമാപന ചടങ്ങ് കാസറഗോഡ് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. അഡിഷണല്‍ എസ് പി ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ എസ് ഐ ശശിധരന്‍ കെ സ്വാഗതം, എസ് ഐ സുമേഷ് രാജ്, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സെക്രട്ടറി ബിജു കള്ളാര്‍, സാമൂഹ്യ നീതി വകുപ്പ് രഘുനാഥ് എന്നിവര്‍ സംസാരിച്ചു. നിര്‍മ്മല്‍കുമാര്‍ ചടങ്ങില്‍ മോഡേറ്റര്‍ ആയി. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കുക എന്ന ഉദ്ദേശത്തോടെ എല്ലാ പോലിസ് സ്റ്റേഷന്‍ പരിധിയിലും മാസത്തില്‍ ഒരു തവണ വയോജനങ്ങള്‍ക്കായി വന്ദ്യജന സഭ നടത്തും. കേരള സാമൂഹ്യ സുരക്ഷ മിഷന്‍, സാമൂഹ്യ നീതി വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.