ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ജില്ലാതല ഉദ്ഘാടനം നവംബര്‍ 20ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാഗ്യക്കുറി ഏജന്റ് മാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗം വി.ബാലന് അധ്യക്ഷതവഹിക്കും. എ.ഡി.എം പി.അഖില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ലോട്ടറി ഏജന്റ് മാരുടെയും വിതരണക്കാരുടെയും സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംസാരിക്കും.