പാലക്കുന്ന് : അഞ്ചു തലമുറകള്‍ പിന്നിട്ട മികവോടെ കണിയമ്പാടി കുടുംബം കൂട്ടായ്മയുടെ സംഗമം നടന്നു. കര്‍ത്തമ്പു-കുഞ്ഞമ്മയുടെ പരേതരായ 9 മക്കളുടെ ഓര്‍മയില്‍ അവരുടെ മക്കളും മരുമക്കളും കൊച്ചുമക്കളും ചേര്‍ന്ന് ഒരുക്കിയ ആദ്യസംഗമം നാരായണി കാഞ്ഞങ്ങാടും കുഞ്ഞാണി മൈസൂരും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍, നാരായണന്‍ കണിയമ്പാടി, കെ.വി. ബാലചന്ദ്രന്‍, കെ.കൃഷ്ണന്‍, മോഹനന്‍, കെ.രാമചന്ദ്രന്‍, പ്രൊഫ. സുരേഷ്, കെ.രാഘവന്‍, എ.കെ.ഹേമ എന്നിവര്‍ പ്രസംഗിച്ചു.
ആദ്യ സംഗമത്തിന്റെ ഓര്‍മയ്ക്കായി കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സാമുച്ചയത്തിന് 80 ലക്ഷം രൂപ ചെലവില്‍ ഈ കൂട്ടായ്മ മേല്‍പ്പന്തല്‍ നിര്‍മിച്ച് സമര്‍പ്പിക്കും. ബാലകൃഷ്ണന്‍ ചെയര്‍മാനും നാരായണന്‍ വര്‍ക്കിങ് ചെയര്‍മാനും ബാലചന്ദ്രന്‍ സെക്രട്ടറിയുമായി നിര്‍മാണ കമ്മിറ്റിയും രൂപവത്കരിച്ചു.