പാലക്കുന്ന് : രാവണേശ്വരം ജി.വി.എച്ച്.എസ്.എസില്‍ നടന്ന ബേക്കല്‍ സബ് ജില്ലാ കലോത്സവത്തില്‍ എല്‍പി ജനറല്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും അറബിക് കലോത്സവത്തില്‍ മൂന്നാം സ്ഥാനവും നേടിയ മികവില്‍ കരിപ്പോടി എ എല്‍ പി സ്‌കൂള്‍. ആഹ്ലാദ സൂചകമായി കുട്ടികള്‍ പാലക്കുന്നില്‍ വിജയാഘോഷ ഘോഷ യാത്ര നടത്തി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി..ലക്ഷ്മി, വാര്‍ഡ് അംഗം കസ്തൂരി ബാലന്‍, പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റും സ്‌കൂള്‍ മാനേജറുമായ അഡ്വ.കെ.ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി. കെ.രാജേന്ദ്രനാഥ്, മറ്റു ഭാരവാഹികളായ കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ.വി.അപ്പു, ഗിരീഷ് ബാബു, പി.വി. ചിത്രഭാനു, എച്ച്. ഹരിഹരന്‍, പ്രധാനാധ്യാപിക പി.ആശ, പി.ടി.എ.പ്രസിഡന്റ് ജഗദീശ് ആറാട്ടുകടവ്, എം.പി.ടി.എ പ്രസിഡന്റ് ഷാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടില്‍ ഇരട്ടക്കിരീടം നേടിയ പ്രതിഭകള്‍ക്ക് സ്വീകരണം നല്‍കി.