ചെന്നൈയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് കുത്തേറ്റു

ചെന്നൈ: ചെന്നൈ ഗിണ്ടിയിലെ കലൈഞ്ജര്‍ സ്മാരക ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കാന്‍സര്‍ രോഗ വിദഗ്ദനായ ഡോക്ടര്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ പ്രതിയായ വിഘ്നേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ബുദ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ചാണ് വിഘ്നേഷ് ഡോക്ടറെ ആക്രമിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഡോക്ടറുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *