തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയും, കവയിത്രിയുമായ ഡോ. എം.എ മുംതാസിന് ഓള്‍ ഇന്ത്യാ അവാര്‍ഡ് ടീച്ചേഴ്‌സ് ഫെഡറേഷന്‍ നല്‍കുന്ന ഗുരുശ്രേഷ്ഠാ പുരസ്‌ക്കാരം ലഭിച്ചു. സംസ്ഥാനത്തെ ഹൈസ്‌ക്കൂള്‍ വിഭാഗം അധ്യാപകര്‍ക്ക് ലഭിക്കുന്ന അവാര്‍ഡിനാണ് അര്‍ഹയായത്.
1998 ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച ഇവര്‍ വിദ്യാലയത്തിന്റെ സമഗ്ര പുരോഗതിക്ക് നല്‍കുന്ന സേവനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്കാവശ്യമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, വായനയെയും, എഴുത്തിനെയും സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തല്‍, സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ മികച്ച ഇടപെടലുകള്‍ ഇവയൊക്കെ പരിഗണിച്ചാണ് അവാര്‍ഡിന് തെരെഞ്ഞെടുത്തത്.
2024 ലെ സംസ്ഥാന അധ്യാപക അവാര്‍ഡിന് കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിലെ ഇന്റര്‍വ്യുകളില്‍ പങ്കെടുത്തിരുന്നു.
കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലെ നിരവധി സാംസ്‌ക്കാരിക സംഘടനകളുടെ, ഭാരവാഹിയും മികച്ച പ്രവര്‍ത്തകയുമാണ് മികച്ച ഒരു സാഹിത്യകാരി കൂടിയായ എം.എ. മുംതാസ് ഓര്‍മ്മയുടെ തീരങ്ങളില്‍ ( കവിതാ സമാഹാരം) മിഴി(കവിതാ സമാഹാരം) ടുലിപ്പ് പൂക്കള്‍ വിരിയും കാശ്മീര്‍ താഴ്‌വരയിലൂടെ (യാത്രാവിവരണം) ഗുല്‍മോഹറിന്‍ ചാരെ (ഓര്‍മ്മക്കുറിപ്പുകള്‍) ഹൈമെനോകലിസ് (യാത്രാവിവരണം)
എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. മിഴി എന്ന കവിതാ സമാഹാരത്തിന് പാറ്റ് ടാഗോര്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
2022, 2023 , 2024 വര്‍ഷങ്ങളില്‍ ഷാര്‍ജാ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പങ്കെടുക്കുകയും വായനയും എഴുത്തുമായി ബന്ധപ്പെട്ട വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും, അവിടുത്തെ റൈറ്റേഴ്‌സ് ഫോറത്തില്‍ വെച്ച് കൃതികള്‍ പ്രകാശനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മികച്ച സംഘാടക കൂടിയായ എം.എ.മുംതാസ് കേരളത്തിലെ എച്ച്. ആര്‍. ഒ. സി. എസിന്റെ സെക്രട്ടറിയാണ് . ആ സംഘടനയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ താഴെക്കിടയിലുള്ള വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലെക്കെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു
ലൈബ്രറി കൗണ്‍സിലിന്റെ കീഴിലുള്ള ലൈബ്രറികള്‍ കേന്ദ്രീകരിച്ച് അമ്മമാരുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനു സജീവമായി ഇടപെടുന്നു. പാറ്റ് അവാര്‍ഡിന് പുറമെ റോട്ടറി ക്ലബ്ബിന്റെ നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ്,
ജനാധിപത്യ കലാസാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാ പുരസ്‌ക്കാരം, ഭാരത് സേവക് സമാജിന്റെ സാഹിത്യ മേഖലയിലുള്ള ദേശീയ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം സ്വദേശിനിയാണ്. ഇപ്പോള്‍ കാസര്‍കോട് ജില്ലയിലെ നായന്മാര്‍മൂലയിലാണ് താമസം. ജനുവരി മാസം തൊടുപുഴയില്‍ വെച്ചാണ് അവാര്‍ഡ് നല്‍കുക