ഇന്റര്‍നാഷണല്‍ ഐക്കണ്‍ അവാര്‍ഡ് കരസ്ഥമാക്കി കാസര്‍ഗോഡിലെ തസ്നി ഷാന്‍. അത് കൂടാതെ ആദ്യ ഇന്റര്‍ നാഷണല്‍ ഐക്കണ്‍ അവാര്‍ഡ് കരസ്ഥമാക്കിയ മലയാളീ എന്ന പതവി തസ്‌നിയ്ക്ക് മാത്രം. സകല മേഖലകളിലും തന്റെയതായിട്ടുള്ള ഇരിപ്പിടം ഉറപ്പിച്ചയാളാണ് തസ്നി, ഇതേ തുടര്‍ന്ന് നിരവധി വേള്‍ഡ് റെക്കോര്‍ഡും, പുരസ്‌കാരങ്ങളും തസ്‌നിയെ തേടി എത്തി. ഇന്ന് ഇതാ ഇന്റര്‍നാഷണല്‍ ലെവല്‍ വരെ എത്തിയിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാറ്റഫേം ആയ ജോഷ്ടാള്‍ക് ലും തസ്നി എത്തിയിരുന്നു. ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് കരസ്ഥമാക്കി തസ്നി, ബാവിക്കര കടേക്കല്‍ ഹനീഫയുടെയും ചിത്താരി കോവ്വല്‍ താഹിറയുടെ മകളും ദി ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ കോഡിങ് അദ്ധ്യാപികയുമാണ് തസ്നി.