രാജപുരം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ ബേളൂര്‍ മഹാശിവക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. പീതംബരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിച്ചു. ഹരിതസഭയില്‍ പതിനൊന്നു സ്‌കൂളുകളില്‍ നിന്നുമായി 190 കുട്ടികള്‍ പങ്കെടുത്തു.മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, മാലിന്യ,വലിച്ചെറിയല്‍ മുക്തമായ ഒരു സമൂഹം വാര്‍ത്തെടുക്കുക, വിദ്യാലയങ്ങളെ പൂര്‍ണമായും ഹരിതവിദ്യാലയങ്ങളാക്കി മാറ്റുക, മാലിന്യസംസ്‌കരണത്തിന്റെപ്രാധാന്യം സമൂഹത്തില്‍ വിദ്യാര്‍ത്ഥികളിലൂടെ എത്തിക്കുക തുടങ്ങിയവയാണ് ഹരിതസഭയുടെ ലക്ഷ്യം. സ്‌കൂളുകളില്‍ നടന്നുവരുന്ന മാലിന്യ സംസ്‌കാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും മാലിന്യ സംസ്‌കരണ രംഗത്ത് തദ്ദേശസ്ഥാപനത്തിന്റെ ഇടപെടലുകളും കുട്ടികള്‍ വ്യക്തമായി നിരീക്ഷിക്കുന്നുണ്ടെന്നു അതാത് സ്‌കൂളിന്റെ റിപ്പോര്‍ട്ട് അവതരണത്തില്‍ വ്യക്തമായി. കുട്ടികളില്‍ നിന്നും ഉയര്‍ന്നുവന്ന സംശയങ്ങള്‍ക് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുമിത്രന്‍ ഒ വി, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വത്സരാജ് എന്നിവര്‍ മറുപടി പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസ്, സ്ഥിരം സമിതി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ മുണ്ടിയാനം, സ്ഥിരം സമിതി അധ്യക്ഷ ശൈലജ പുരുഷോത്തമന്‍, പഞ്ചായത്തംഗങ്ങളായ പി ഗോപി, രാജീവന്‍ ചീരോല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതസ്ഥാപനങ്ങള്‍ക്കുള്ള പോസ്റ്റര്‍ ചടങ്ങില്‍ സ്‌കൂളിലെ അധ്യാപകര്‍ ഏറ്റുവാങ്ങി.ശുചിത്വോത്സവം അന്താരാഷ്ട്ര ഉച്ചകോടിയില്‍ വിഷയവതരണം നടത്താന്‍ അവസരം ലഭിച്ച അനുനന്ദയ്ക്കു ചടങ്ങില്‍ ഉപഹാരം നല്‍കി. പഞ്ചായത്ത് സെക്രട്ടറി ജെയ്‌സണ്‍ ആന്റണി സ്വാഗതവും പഞ്ചായത്ത് റിസോര്‍സ് പേഴ്‌സണ്‍ രാമചന്ദ്രന്‍ നന്ദി പറഞ്ഞു.