ബേക്കല്‍ : ബേക്കല്‍ ഇസ്ലാമിയ എ.ഏല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷികം വിപുലമായ ആഘോഷ പരിപാടികളൊടെ നടത്തുവാന്‍ സ്‌കൂള്‍ ചേര്‍ന്ന മാനേജ്‌മെന്റ്, പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി. വര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആറു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്തുവാനും, സ്മരണിക പ്രസിദ്ധീകരിക്കുവാനും തീരൂമാനിച്ചു. പരിപാടിയുടെ വിജയത്തിനായി ഉപദേശക സമിതിയും, പ്രചാരണ സമിതിയും യോഗത്തില്‍ വെച്ച് തെരഞ്ഞെടുത്തു.
യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഖത്തര്‍ സാലിഹ് ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ചോണായി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ചീഫ് കോര്‍ഡിനേറ്റര്‍ ഗഫൂര്‍ ഷാഫി നൂറാം വാര്‍ഷിക പരിപാടി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡണ്ട് താജുദീന്‍ സ്വാഗതവും, ഹെഡ്മിസ്ട്രസ് സപ്ന ടീച്ചര്‍ നന്ദിയും പറഞ്ഞു.