ജില്ല ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷം വേറിട്ടതായി
ജില്ലാ ഭരണ സംവിധാനവും ജില്ലാ പഞ്ചായത്തും ജില്ലാ വിദ്യാഭ്യാസ വകുപ്പും കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ശിശുദിന റാലി അസാപ് പരിസരത്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ കുട്ടികളുടെ രാഷ്ട്രപതിയും പ്രധാന മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും കുട്ടികളുടെ പ്രതിനിധിയും റാലിയുടെ ഭാഗമായി. ജില്ലയിലെ 12 വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ റാലിയില്‍ അണിനിരന്നു. എസ്.പി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്, ഗൈഡ്, റെഡ്ക്രോസ്, ബുള്‍ബുള്‍, ബാന്റ് മേളവം ദഫ് തുടങ്ങിയവ റാലിയുടെ ആകര്‍ഷകങ്ങളായി. സണ്‍റൈസ് പാര്‍ക്കില്‍ സജ്ജീകരിച്ച വേദിയില്‍ റാലി സമാപിച്ചു.
സണ്‍റൈസ് പാര്‍ക്കില്‍ നടന്ന പൊതു യോഗത്തില്‍ കുട്ടികളുടെ രാഷ്ട്രപതി മേലാങ്കോട് ജി.യു.പി സ്‌കൂളിലെ കെ.എസ് വസുന്ധര അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി വെള്ളരിക്കുണ്ടിലെ സെന്റ് എലിസബത്ത് സ്‌കൂളിലെ എയ്ബല്‍ ജിന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികളുടെ പ്രതിപക്ഷ നേതാവ് ആര്‍.എം.എം.ജി.യു.പി.എസ് കീക്കാലിലെ എം. ആവണി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു.
എ.ഡി.എം പി. അഖില്‍ ശിശുദിന സന്ദേശം നല്‍കി. കുട്ടികളുടെ ഭൗതികവും മാനസികവുമായ വികാസത്തിന് പൊതു സമൂഹം കൂടെ നില്‍ക്കണമെന്നും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അതില്‍ പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഒ.എം ബാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ഡി.സി.പി.ഒ ഷൈനി ഐസക്, കാസര്‍കോട് ഡി.ഇ.ഒ വി.ദിനേശ, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ കരീം, ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ സി.വി ഗിരീശന്‍, ജില്ലാ ശിശുക്ഷേമ സമിതി ജോ.സെക്രട്ടറി ജയന്‍ കാടകം, മാര്‍ത്തോമ ബധിര വിദ്യാലയം മാനേജര്‍ ഫാ.മാത്യു ബേബി, എം.വി നാരായണന്‍, വി.ശ്യാമള, പ്രവീണ്‍ പാടി തുടങ്ങിയവര്‍ സംസാരിച്ചു. വിശിഷ്ടാതിഥികള്‍ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച വര്‍ണോത്സവത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ ജി.യു.പി.എസ് കരിച്ചേരിയിലെ പി. മാളവിക സ്വാഗതവും കുട്ടികളുടെ പ്രതിനിധി ആര്‍.എം.എം. ജി.യു.പി.എസ് കീക്കാലിലെ സഹന എം റാവു നന്ദിയും പറഞ്ഞു.