പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാഭ്യാസ വിഭാഗവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും സംയുക്തമായി ദേശീയ വിദ്യാഭ്യാസ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ ടീച്ചര്‍ എജ്യൂക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. 80 പോയിന്റോടെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ ഓവറോള്‍ ചാമ്പ്യന്മാരായി. സമാപന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. വിന്‍സന്റ് മാത്യു സമ്മാനദാനം നിര്‍വ്വഹിച്ചു. ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫ വി.പി. ജോഷിത്, ഡീന്‍ അക്കാദമിക് പ്രൊഫ അമൃത് ജി. കുമാര്‍, പ്രൊഫ മുഹമ്മദുണ്ണി അലിയാസ് മുസ്തഫ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ദിനേശ് എന്നിവര്‍ സംസാരിച്ചു.