രാജപുരം : ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ 2025 ഫെബ്രുവരി മാസം 2 മുതല്‍ 11 വരെ നടക്കുന്ന അഷ്ടബന്ധസഹസ്രകലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ഠാദിന മഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും ഭാഗമായുള്ള ഭക്തജന സംഗമവും
ഫണ്ട് സമാഹരണവും നടന്നു.
ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മറ്റി ചെയര്മാന് വി മാധവന് നായര്‍ അധ്യക്ഷത വഹിച്ചു. ബാലന് മാസ്റ്റര്‍ പരപ്പ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര രക്ഷാധികാരി ഡോ. സുനില്‍ കുമാര്‍, ക്ഷേത്രകമ്മറ്റി പ്രസിഡന്റ് വി രാമചന്ദ്രന് നായര്‍, സെക്രട്ടറി ഇ ദിവകാരന് നായര്‍, വി.സി വിജയന്, ഇ ഭാസ്കരന് നായര്‍, മാതൃസമിതി പ്രസിഡന്റ് ജ്യോതി രാജേഷ്, പി കുഞ്ഞികൃഷ്ണന് നായര്‍, ഹരീഷ് പി നായര്‍ എന്നിവര്‍ സംസാരിച്ചു.