ബദിയടുക്ക: കുംടികാന എ എസ് ബി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഹാന്‍ഡ് ബോള്‍ പരിശീലന ഉദ്ഘാടനത്തിന് എത്തിയത് സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് സബ്ജൂനിയര്‍ വിഭാഗം 100 മീറ്റര്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് നിയാസ് അഹമ്മദ്.
സ്വര്‍ണ്ണ മെഡല്‍ നേടിയത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് നിയാസിന് പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് വിവിധ സ്‌കൂളുകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ നിയാസിന് അഭിനന്ദനങ്ങള്‍ ചടങ്ങുകള്‍ നടത്തിയെങ്കിലും ഒരു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുക എന്നത് ജീവിതത്തിലെ നിര്‍ണായകമായ ഒരു അവസരമാണെന്ന് പിതാവ് ഇബ്രാഹിം അഭിപ്രായപ്പെട്ടു.
നിയാസ് അഹ്‌മദ് പന്ത് ത്രോ ചെയ്ത് ഹാന്‍ഡ് ബോള്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു, തുടര്‍ന്ന്
ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്ത ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു, ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ എം അബ്ബാസ് പൊന്നാട അണിയിച്ചു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ രാധാകൃഷ്ണന്‍ ജേഴ്സ്, ഫാന്റ് അടങ്ങുന്ന കിറ്റ് സമ്മാനിച്ചു.
ചടങ്ങില്‍ പിടിഎ പ്രസിഡന്റ് കൃഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ചു ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്ത ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എ രാധാകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് കുമാര്‍ കെ, എസ് ആര്‍ ജി കണ്‍വീനര്‍ ദിന, മുതിര്‍ന്ന അധ്യാപിക കെ മുകാംബിക, പ്രശാന്ത് കുമാര്‍ ബി, സുദര്‍ശന, അബ്ദുല്‍സലാം പാടലടുക്ക, ഹാന്‍ഡ് ബോള്‍ പരിശീലകന്‍ സിദ്ധാര്‍ത്ഥ എന്നിവര്‍ സംസാരിച്ചു.
അന്‍വിത് സ്വാഗതവും ജ്യോതി കേ നന്ദിയും പറഞ്ഞു.