വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കമില്ലാത്തതും ടാക്സി പെര്‍മിറ്റുള്ളതും 1200 സി സിയോ അതിനു മുകളിലോ ഉളള ഒരു കാര്‍/ജീപ്പ്, ഒരു വര്‍ഷത്തേക്ക് പ്രതിമാസവാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ചുവടെ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി മത്സര സ്വഭാവമുള്ള മുദ്ര വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ ലഭിക്കും. പ്രതിമാസ വാടക (അടങ്കല്‍ തുക) 30,000 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ടെണ്ടര്‍ ഫോം വില്‍പ്പന അവസാനിക്കുന്ന തീയതി നവംബര്‍ 25 ഉച്ചയ്ക്ക് 12.30. നവംബര്‍ 25ന് വൈകിട്ട് 3 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0471-2969101.