മാട്ടുമ്മല്‍ ആമു ഹാജി ഫാമിലി കുടുംബ സംഗമം സമാപിച്ചു

കാഞ്ഞങ്ങാട്: മൂന്ന് മാസത്തിലധികമായി വിവിധ പരിപാടികളോടെ ഓണ്‍ലൈനിലും മറ്റുമായി നടന്ന ചിത്താരി മാട്ടുമ്മല്‍ ആമു ഹാജി ഫാമിലി കുടുംബ സംഗമം സമാപിച്ചു. പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ സമാപന പരിപാടിയില്‍ കുട്ടികളുടെ എക്‌സിബിഷന്‍, പാട്ട്, പ്രസംഗം, ഒപ്പന, അറബിക് ഡാന്‍സ്, മുതിര്‍ന്നവരെ ആദരിക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു.

പാവപെട്ട രോഗികള്‍ക്കും നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായമെത്തിക്കുന്നതിനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. സാംസ്‌കാരിക സമ്മേളനം മാട്ടുമ്മല്‍ ഷെരീഫ് ഹാജിയുടെ അധ്യക്ഷതയില്‍ മാണിക്കോത്ത് മുസ്ലിം ജമാ അത്ത് ഖത്തീബ് മുഹിയദ്ധീന്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ത്വയ്യിബ് കൂളിക്കാട് സ്വാഗതം പറഞ്ഞു. മുബാറക് ഹസൈനാര്‍ ഹാജി, വാര്‍ഡ് മെമ്പര്‍ ഇര്‍ഷാദ് സി കെ , സി മുഹമ്മദ് കുഞ്ഞി , ശംസു മാട്ടുമ്മല്‍, സുബൈര്‍ മാട്ടുമ്മല്‍, ഷാക്കിര്‍ പിവി, ഉഷാമത്ത്, റാഷിദ് മാട്ടുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. മൂന്നു മാസക്കാലമായി നടന്ന വിവിധ പരിപാടികളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നിസാം തളിപ്പറമ്പ് ടീം അവതരിപ്പിച്ച ഇശല്‍ നൈറ്റോട് കൂടി പരിപാടി സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *