പ്രമോട്ടര്‍മാര്‍ക്കുള്ള പരിശീലനവും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണവും ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ സേവന പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ടി പ്രമോട്ടര്‍മാര്‍ക്ക് നടത്തിയ ഏകദിന പരിശീലനവും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണവും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. പട്ടിക വര്‍ഗ്ഗ മേഖലയിലെ ഉന്നതികളില്‍ സര്‍ക്കാര്‍ പദ്ധതികള് എത്തിക്കുന്നതിനും ഉന്നതികളിലെ ജനങ്ങളുടെ വികസനത്തിനും വലിയ പങ്കാണ് പ്രമൊട്ടര്‍മാര്‍ക്ക് ഉള്ളതെന്നും അത് കൃത്യമായി നിര്‍വ്വഹിക്കാന്‍ മുന്നില്‍ നില്‍ക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.ഹരിദാസ്, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, റിസര്‍ച്ച് അസിസ്റ്റന്റ് വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. മാലിന്യ മുക്ത നവ കേരളം ജനകീയ കാമ്പയിന്‍ സംബന്ധിച്ചും പട്ടിക വര്‍ഗ്ഗ മേഖലയിലെ വിവിധ സര്‍ക്കാര്‍ പദ്ധതി കളെക്കുറിച്ചും ക്ലാസ് നല്‍കി. ഉദ്ഘാടന ചടങ്ങില്‍ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ കെ.കെ.മോഹന്‍ദാസ്, അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ കെ.വി.രാഘവന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ വീണ നാരായണ.കെ, കെ. വീരേന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *