നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ ഭാഗമായുള്ള ജില്ലാതല സമിതി ബൗദ്ധിക ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം അനുവദിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തി. 20 അപേക്ഷകള്‍ പരിഗണിക്കുകയും അതില്‍ 16 പേര്‍ക്ക് വ്യക്തി സംരക്ഷണത്തിനുള്ള നിയമപരമായ രക്ഷാകര്‍ത്താവിനെ നിയമിക്കുകയും ചെയ്തു. രണ്ട് അപേക്ഷ പരിശോധനയ്ക്കായി മാറ്റി വെച്ചു. രണ്ട് പേര്‍ക്ക് വസ്തു കൈമാറ്റം ചെയ്യാനുള്ള അനുവാദം നല്‍കുകയും ചെയ്തു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തെളിവെടുപ്പില്‍ ലോക്കല്‍ ലവല്‍ കമ്മിറ്റി അംഗങ്ങളായ ഡി.എല്‍.എസ്.എ മെമ്പര്‍ സെക്രട്ടറി രുഗ്മ.എസ്.രാജ്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ആര്യ.പി.രാജ്, ഡെപ്യൂട്ടി കളക്ടര്‍, പി.സുര്‍ജിത്ത്, ജില്ലാ രജിസ്ട്രാറുടെ പ്രതിനിധി, ജില്ലാ ആശുപത്രി സൈക്ക്യാട്രിസ്റ്റ് ഡോ.കെ.പി അപര്‍ണ്ണ, കണ്‍വീനര്‍ കെ.വി രാമചന്ദ്രന്‍, എല്‍.എല്‍.സി മെമ്പര്‍ വിഷ്ണുഭട്ട് കെ.എം, ശിവറാം ഭട്ട്, ജില്ലാ കോര്‍ഡിനേറ്റര്‍ എ.വി ഹരിപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഹിയറിംഗില്‍ ഭിന്നശേഷിക്കാരുള്‍പ്പെടെ 47 പേര്‍ സംബന്ധിച്ചു.