കളനാട് : കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള സെസ്സ് പിരിവ് ഗഡുക്കളായി പിരിച്ചെടുക്കണമെന്ന് ലെന്‍സ്‌ഫെഡ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ വീടെന്ന സ്വപ്നം യാഥര്‍ഥ്യമാക്കുന്നതിനുള്ള അവസാന കടമ്പയായ കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് ക്ഷേമനിധിയിലേക്കുള്ള നിര്‍മാണ ചെലവിന്റെ തോത് അനുസരിച്ചുള്ള സെസ്സ് പിരിവ് ഒറ്റത്തവണയായി നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് ജനങ്ങളെ സഹായിക്കണമെന്നും ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന ചെങ്കല്ല്, മണ്ണ്, മെറ്റല്‍ എന്നിവയുടെ ഉല്പാദനത്തില്‍ ഉണ്ടാകുന്ന സ്തംഭനം ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം ശാശ്വത പരിഹാരം കാണണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
എന്‍.എ.നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. വി. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സി. എച്ച്. കുഞ്ഞമ്പു എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി ലക്ഷി, സുഫൈജ അബൂബക്കര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജി സുധാകരന്‍, ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി. എസ്. വിനോദ് കുമാര്‍, സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍, ട്രഷറര്‍ ഗിരീഷ്‌കുമാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ പി. രാജന്‍, കണ്‍വീനര്‍ നിയാസ് അഹ്മദ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. പി. ഉണ്ണികൃഷ്ണന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി. മധുസൂദനന്‍, എം.വി.അനില്‍ കുമാര്‍ , എം.വിജയന്‍ , മുഹമ്മദ് റാഷിദ്, ജോയ് ജോസഫ്, എച്ച്. ജി വിനോദ് കുമാര്‍, രമേശന്‍ കടവത്ത്, ഉദയകുമാര്‍ മല്ലം, സജിമാത്യു എന്നിവര്‍ പ്രസംഗിച്ചു.