കാഞ്ഞങ്ങാട് മഡിയന്‍ കൂലോം നവീകരണത്തിന്റെ ഭാഗമായി മാഞ്ഞാളി മ്മയേയും, പെരട്ടൂര്‍ ഭഗവതിയേയും ക്ഷേത്രം തന്ത്രീശ്വരന്‍ വാരിക്കാട്ട് ശ്രീധരന്തായരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠാകര്‍മ്മം നടന്നു. പ്രതിഷ്ഠയ്ക്ക് മുന്നോടിയായി സര്‍വ്വ വിഘ്ന നിവാരണത്തിനായി ഗണപതിഹോമം നടന്നു. ക്ഷേത്രം മേല്‍ശാന്തി തെക്കില്ലത്ത് മാധവന് നമ്പൂതിരി, ക്ഷേത്ര ട്രസ്റ്റിമാരായ മുല്ലച്ചേരി നായരച്ഛന്, മടിയന്‍ നായരച്ഛന്, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് വി.എം ജയദേവന്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എം.വി ബേബി രാജ്, വി. നാരായണന്, എ.വി അശോകന്, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍ വിജയന് പെരിങ്ങേത്ത്, മഡിയന്‍ സത്യകഴകം കണ്ണച്ഛന്‍ വീട് ഭാരവാഹികള്‍, അടോട്ട് മൂത്തേടത്ത് കുതിര് പഴയ ദേവസ്ഥാനം സ്ഥാനികര്‍, കിഴക്കുംകര ഇളയേടത്ത് കുതിര് ക്ഷേത്രസ്ഥാനികര്‍, കുമ്മണാര്‍ ഭഗവതി ക്ഷേത്രസ്ഥാനികര്‍, കല്ല്യാല്‍ മുച്ചിലോട്ട് ക്ഷേത്രഭാരവാഹികള്‍, ചൂളിയാര്‍ ഭഗവതി ക്ഷേത്രഭാരവാഹികള്‍, നെരോത്ത് പെരട്ടൂര്‍ ഭഗവതി ക്ഷേത്രസ്ഥാനികര്‍, മുളവന്നൂര്‍ ക്ഷേത്ര സ്ഥാനികര്‍, നവീകരണ കമ്മറ്റി ചെയര്‍മാന്‍കെ.വേണുഗോപാലന്‍ നമ്പ്യാര്‍, നവീകരണ കമ്മറ്റി ട്രഷര്‍ ദാമോധരന് എഞ്ചിനീയര്‍, നവീകരണ കമ്മറ്റി ഭാരവാഹികള്‍, ക്ഷേത്ര ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.