കാഞ്ഞങ്ങാട്: കര്‍ണാടകയിലെ സോമേശ്വരം മുതല്‍ കേരളത്തിലെ ഏഴിമല വരെ പരന്നുകിടക്കുന്ന മുകയ സമുദായത്തിന്റെ ആരാധനാ കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവത്തിന്റെ രണ്ടാം സുദിനമായ തിങ്കളാഴ്ച രാത്രി പൂരക്കളി പ്രദര്‍ശനം അരങ്ങേറി. കാടങ്കോട് നെല്ലിക്കാല്‍ ഭഗവതി ക്ഷേത്രം പൂരക്കളി സംഘം, കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം പൂരക്കളി സംഘം, കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്ര പൂരക്കളി സംഘം എന്നിവരാണ് പൂരക്കളി പ്രദര്‍ശനത്തില്‍ അരങ്ങിലെത്തി കൈ താളത്തിന്റെയും മെയ് വഴക്കത്തിന്റെയും ചാരുത വിളിച്ചോതി അരങ്ങില്‍ നിറഞ്ഞാടിയത്. നിരവധി ഭക്തജനങ്ങള്‍ പൂരക്കളി പ്രദര്‍ശനം കാണാന്‍ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നു. ഓരോ പൂരക്കളി സംഘത്തിനും പ്രദര്‍ശനം കഴിഞ്ഞയുടെനേ സംഘാടകസമിതിയുടെ വകയായി ക്ഷേത്രം പ്രസിഡണ്ട് കരുണന്‍ മുട്ടത്ത്, സെക്രട്ടറി നാരായണന്‍ പുതിയടവന്‍, ട്രഷറര്‍ കുഞ്ഞിക്കണ്ണന്‍ ആക്കോട്ട് ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ശശി കൊക്കോട്ട് കണ്‍വീനര്‍ നാരായണന്‍ മൂത്തല്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അശോകന്‍ വെങ്ങാട്ട് എന്നിവരുടെ നേതൃത്വത്തില്‍ അനുമോദനവും ഉപഹാരരങ്ങളും നല്‍കി. പാട്ടുത്സവ ആഘോഷ പരിപാടികള്‍ നവംബര്‍ 22ന് സമാപിക്കും.