ആദ്യ ആഴ്ചയില്‍ തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്. ക്രമേണ ഒന്നാം തീയതി തന്നെ ശമ്പളം വിതരണംചെയ്യുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് ഒരുമിച്ച് ശമ്പളം വിതരണം ചെയ്യാന്‍ സാധിക്കുന്നത്. ധനകാര്യവകുപ്പ് 50 കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്നാണ് ശമ്പളം വിതരണം ചെയ്തതെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. സമയത്തിന് ശമ്പളം വിതരണം ചെയ്യുമെന്ന് അറിവുണ്ടായിരുന്നിട്ടും കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം നടന്ന സമരം ദാര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.