മാലകല്ല്: ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കേരളസ്‌കൂള്‍ കലോത്സവത്തിന് മലയോരത്തിന്റെ രുചിയുമായി ഭക്ഷണശാല സജീവമാണ്. ഭക്ഷണം തയ്യാറാക്കുന്നതിനായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും വിവിധ സ്‌കൂളുകളില്‍ നിന്നുമായി എത്തിച്ച പച്ചക്കറിയാണ് ഉപയോഗിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സത്തിന് ഇന്നലെ തന്നെ വിവിധ സ്‌കൂളില്‍ നിന്ന് മത്സത്തിന് എത്തിയ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടക്കം മുവായിരത്തോളം അളുകള്‍ ഭക്ഷണം കഴിച്ചു. ഇന്ന് ഏകദേശം അയ്യായിരം പേര്‍ ഭക്ഷണ കഴിച്ചുവെന്ന് ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ എച്ച് വിഷ്‌നേശ്വ ഭട്ട്, കണ്‍വീനര്‍ ജോണ്‍സണ്‍ വട്ടപറമ്പില്‍ എന്നിവര്‍ പറഞ്ഞു. എല്ലാ ദിവസം പ്രഭാത ഭക്ഷണവും പത്ത് മണിക്കും, വൈകുന്നേരവും ചായയും ലഘുഭക്ഷണവും നല്‍കുന്നു.
ഉച്ചഭക്ഷണം പായസത്തോടുകൂടിയാണ് നല്‍കുന്നത്. അതുപോലെ രാത്രിയിലും ഭക്ഷണം നല്‍കുന്നുണ്ട്. ഭക്ഷണം തയ്യാറാക്കുന്നത് പ്രസാദ് ഭട്ട് മാണി മൂല, രാമചന്ദ്ര വാര്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് . കള്ളാര്‍ പഞ്ചായത്തിലെ കുടുംബ ശ്രീ അംഗങ്ങളും നാട്ടുകാരും , വിവിധ സംഘടനകളും ചേര്‍ന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. മലയോരത്തെ വിവിധ സംഘടനകള്‍ ഭക്ഷണ കമ്മിറ്റിയെ അകമഴിഞ്ഞ് സഹായിക്കുന്നുണ്ടെന്ന് ഭക്ഷണ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.