രാജപുരം: കലോത്സവം സുഖമാക്കാന്‍ രാജപുരം പോലീസ് അധികാരികളും പ്രിന്‍സിപ്പല്‍ എസ് ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള 30 അംഗ പോലീസ് സംഘത്തില്‍ നിന്ന് അഡീഷണല്‍ എസ് ഐ മാരുടെയും എ എസ് ഐ മാരുടെയും നേതൃത്വത്തില്‍ സ്റ്റേജുകള്‍ കേന്ദ്രീകരിച്ചും കൃത്യ നിര്‍വഹണം നടത്തുന്നു. കലോല്‍സവം നടക്കുന്ന എല്ലാ വേദികളും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലൂടെ പരിപാടികളുടെ സുഗമമായി നടന്നു വരുന്നു.
രാജപുരം പോലീസ് ട്രെയിനിങ് കൊടുത്തു വാര്‍ത്തെടുത്ത സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ ആണ് ട്രാഫിക് നിയന്ത്രിക്കുന്നത്. പ്രത്യേകം ട്രെയിനിംഗ് നേടിയ എസ്പി സി കുട്ടികള്‍ക്ക് വിവിധ പ്രവേശന കവാടങ്ങളിലേ ഡ്യൂട്ടിയും ചെയ്യുന്നു. രണ്ട് മൊബൈല്‍ പെട്രോളിംഗ് ടീം മുഴുവന്‍ സമയ പെട്രോളിങ്ങും നിരീക്ഷണവും നടത്തുന്നു.സ്റ്റേജ് പരിസരങ്ങളില്‍ ലഹരി ഉപയോഗിച്ച് വരുന്നവരെ ശക്തമായ താക്കീത് നല്‍കിതിരിച്ചയക്കുന്നുമുണ്ട്.
പോലീസ് ഇന്റലിജന്‍സ് വിഭാഗവും കൃത്യമായ വിവരങ്ങള്‍ കൈമാറുന്നുമുണ്ട്. മദ്യം, ലഹരി വസ്തുകളുടെ വില്പന തടയുന്നതിന് വേണ്ടി പോലീസ് ഇന്റലിലന്‍സ്വിഭാഗവും കലോത്സവ നഗരിയില്‍ ജാഗരൂഗരായി പ്രവര്‍ത്തിക്കുന്നുണ്ട്. സമീപ സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭിക്കുന്നുണ്ട്. രാത്രി ഏറെ വൈകിയും പത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ക്രമസമാധാനം പൂര്‍ണ്ണമായും ഉറപ്പുവരുത്തുന്നു.