ചെര്‍ക്കള: ചെര്‍ക്കള സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കണ്ണൂര്‍ ചെറുപുഴയിലെ 70 വയസ്സുള്ള ഒരു രോഗിക്ക് പേസ് മേക്കര്‍ വിജയകരമായി ഘടിപ്പിച്ചു. കാത്ത് ലാബ്ഉദ്ഘാടനം ചെയ്തു 4 ദിവസം കൊണ്ടാണ് കാര്‍ഡിയോളജി വിഭാഗം ഈ നേട്ടം കൈവരിച്ചത്. ജില്ലയില്‍ അപൂര്‍വ്വമായി മാത്രമേ ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്നുള്ളൂ.
ആഞ്ചിയോഗ്രാം,ആഞ്ചിയോ പ്ലാസ്‌ററി കേസുകളും നല്ല നിലവാരത്തോടെ സി എം ആശുപതിയിലെ മെഡിക്കല്‍ ടീം ചെയ്യുന്നുണ്ട്.
ഡോ: അബ്ദുള്‍ നവാഫിന്റെ നേതൃത്വത്തിലുള്ള ടീമാണ് കാത്ത്‌ലാബിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.ഫിസിഷ്യന്‍ ഡോ:മൊയ്തീന്‍ ജാസിറലി,അനസ്‌തേഷ്യസ്റ്റ് ഡോ:നാഗമണി നമ്പ്യാര്‍,കാത്ത് ലാബ് ടെക്‌നിഷ്യന്‍ മുന്‍സിര്‍,നഴ്‌സിംഗ് സൂപ്രണ്ട് മുംതാസ്,നഴ്‌സുമാരായ പ്രീത,അക്ഷയ്,കൃഷ്ണ,വിനിഷ,ശരത് എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍.