ഇന്ദിരാ ഗാന്ധിയുടെ 107-ാം മത് ജന്മവാര്‍ഷികദിനം. ബളാല്‍ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 107മണ്‍ചിരാത് തെളിയിച്ചുകൊണ്ട് ആചാരിച്ചു. ധീരമായ നിലപാടുകള്‍ കൊണ്ട് ഉരുക്കു വനിത എന്നറിയപ്പെട്ട ഇന്ത്യയുടെ പ്രഥമ വനിത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം ദേശീയോദ്ഗ്രഥന ദിനമായാണ് രാജ്യംആചാരിക്കുന്നത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് ഭാരവാഹികളായ ആലി പി എ,റോയി ആശാരികുന്നേല്‍, സജി മണ്ണൂര്‍, സജി പ്ലാച്ചേരിപ്പുറത്ത് മൈനൊരിറ്റി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി അബ്ദുള്ള,മുന്‍ ബ്ലോക്ക് പ്രസിഡന്റ് സോമി മാത്യു,യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, ഷിന്റോ ജോബ്,ജെയിന്‍ ജോണ്‍, ബാലകൃഷ്ണന്‍ ഇടക്കടവ്, റാഷിദ് ചുള്ളിക്കര എന്നിവര്‍ സംസാരിച്ചു.