രാജപുരം: കഴിഞ്ഞ 11, 12, 18, 19, 20 തിയ്യതികളിലായി മാലകല്ല് എയുപി സ്കൂളിലും കള്ളാര്‍ എ എല്‍ പി സ്കൂളിലും നടന്നു വന്ന 63-ാംമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്കൂള്‍ കലോത്സ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് ടി കെ നാരായണന് അധ്യക്ഷത വഹിച്ചു.
ഹൊസ്ദുര്‍ഗ്ഗ് എ ഇ ഒ മിനി ജോസ്ഫ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച് വിഘ്നേശ്വര ഭട്ട്, കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ഗോപി, ഗീത പി, പനത്തടി പഞ്ചായത്തംഗം ജയിംസ് കെ ജെ, രാജപുരം ഫെറോന വികാരി ഫാ. ജോസ് അരിച്ചിറ, കള്ളാര്‍ എല്‍പി സ്കുള് പി ടി എ പ്രസിഡന്റ് മിസ്രിയ, മാലകല്ല് സെന്റ് മേരീസ് സ്കൂള്‍ എം പി ടി എ പ്രസിഡന്റ് ഷൈനി ടോമി, എച്ച് എം ഫോറം കണ്‍വീനര്‍ രാജീവന് കെ വി , മാലക്കല്ല് സെന്റ് മേരീസ് എയു പി സ്കൂള്‍ മാനേജര്‍ ഫാ. ഡിനോ കുമ്മാനിക്കാട്ട്, കള്ളാര്‍ എ എല്‍ പി സ്കൂള്‍ മാനേജര്‍ സുബീര്‍ പി, കള്ളാര്‍ എ എല്‍പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ റഫീഖ് എ , പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് കെ ജെ സജി, എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ജനറല്‍ കണ് വീനര് സജി എം എ സ്വാഗതവും, പ്രോഗ്രാ കമ്മിറ്റി കണ്‍വീനര്‍ ബിജു പി ജോസഫ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ സുവനീര്‍ പ്രകാശനവും നടന്നു.