പനത്തടി വയനാട്ട് കുലവന്‍ തെയ്യം കെട്ട് ആഘോഷ കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്തു

രാജപുരം: 2025 മാര്‍ച്ച് 21, 22, 23 തിയ്യതികളില്‍ നടക്കുന്ന പനത്തടി വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവത്തിന്റെ ആഘോഷ കമ്മിറ്റി ഓഫീസ് ചെയര്‍മാന്‍ എന്‍.ബാലചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കൂക്കള്‍ ബാലകൃഷ്ണന്‍, ബാത്തൂര്‍ കഴകം പ്രസിഡന്റ് ഇ.കെ ഷാജി, ട്രഷറര്‍ മനോജ് പുല്ലുമല, വളപ്പില്‍ സുകുമാരന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ താനത്തിങ്കാല്‍, വി.വി.കുമാരന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാധാ സുകുമാരന്‍, വിന്‍സന്റ്, ഗീതാ വളപ്പില്‍, മാധവി, പ്രശാന്ത് താനത്തിങ്കാല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *