നീലേശ്വരം: എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നീലേശ്വരം നഗരസഭയിലെ 32 ആം വാര്‍ഡില്‍ മന്ദംപുറം പള്ളി പരിസരത്ത് സ്ഥാപിച്ച മിനിമാസ് ലൈറ്റിന്റെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന് എം പി നിര്‍വ്വഹിച്ചു. നീലേശ്വരം നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷംസുദ്ദീന് അറിഞ്ചിറ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ. ഷജീര്‍ സ്വാഗതം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരായ കെ.മോഹനന്, കെ.വി.ശശികുമാര്‍, മടിയന്‍ ഉണ്ണികൃഷ്ണന്, അഡ്വ പി കെ നസീര്‍. സി.മുഹമ്മദ്കുഞ്ഞി, പി. കുഞ്ഞാമു സാഹിബ്, കെ.കെ.കുമാരന്, സി ഹംസ, സി കെ രോഹിത്ത്. ഇ അനുപ് ഓര്‍ച്ച, എം.ചന്ദ്രാവതി, കെ.മുസ്തഫ , എം ഗീത ‘എന്നിവര്‍ സംസാരിച്ചു. എം വി. ഭരതന് നന്ദി പറഞ്ഞു.