കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവം 2023 കലാമത്സരങ്ങള്‍ തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്നു

തായന്നൂര്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവം 2023 കലാമത്സരങ്ങള്‍ തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്നു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വന്ന നാല്‍പതിയഞ്ചോളം ക്ലബ്ബുകളില്‍ നിന്നെത്തിയ മത്സരാര്‍ഥികള്‍ മാറ്റുരച്ചു. രാവിലെ 9 മണി മുതല്‍ നാല് വേദികളിലായി വിവിധ കലാമത്സരങ്ങള്‍ അരങ്ങേറി. വൈകുന്നേരം 4 മണിക്ക് കേരളോത്സവത്തിന്റെ സമാപന സമ്മേളനം കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജയുടെ അധ്യക്ഷതയില്‍ ബഹുമാനപെട്ട കാഞ്ഞങ്ങാട് എം എല്‍ എ ഇ. ചന്ദ്രശേഖരന്‍ അവര്‍കള്‍ ഉത്ഘാടനം ചെയ്തു.

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ സ്വാഗതം പറഞ്ഞു.കലോത്സവ വേദിയില്‍ വെച്ച് സിനിമ ബാലതാരം അര്‍പ്പിത രാജന്‍, സീ കേരളം സ രി ഗ മ പ ഫെയിം സ്വര്‍ണ കെ എസ് എന്നിവരെ ബഹുമാനപ്പെട്ട എം എല്‍ എ അനുമോദിച്ചു.പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രജനി കൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഗോപാലകൃഷ്ണന്‍, ജയശ്രീ എന്‍.എസ്, ഷൈലജ വാര്‍ഡ് മെമ്പര്‍മാരായ ഇ. ബാലകൃഷ്ണന്‍, രാജീവന്‍ ചീരോല്‍, നിഷ അനന്തന്‍, ഗോപി, ജഗന്നാഥ് എം. വി, കുഞ്ഞികൃഷ്ണന്‍ പി, കുഞ്ഞികൃഷ്ണന്‍, സി ഡി എസ് ചെയര്‍പേര്‍സണ്‍ ബിന്ദു കൃഷ്ണന്‍, പഞ്ചായത്ത് ഇമ്പ്‌ലിമെന്റിങ് ഓഫീസര്‍ പി ഗോപി, യൂത്ത് കോര്‍ഡിനേറ്റര്‍ വിഷ്ണു ബി.പി, മുന്‍ യൂത്ത് കോര്‍ഡിനേറ്റര്‍ സുരേഷ് വയമ്പ്, പി ടി എ പ്രസിഡന്റ് എം. രാജന്‍ പ്രദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും ആസൂത്രണ സമിതി അംഗങ്ങളും പരിപാടിക്ക് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കേരളോ ത്സവത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ ബാബു ടി കെ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *