പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം; വെള്ളരിക്കുണ്ട് ടൗണ്‍ വികസന സമിതി

വെള്ളരിക്കുണ്ട് :പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ശുചിത്ത മിഷന്റെയും ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥര്‍ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് വെള്ളരിക്കുണ്ട് ടൗണ്‍ വികസന സമിതി ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ദീര്‍ഘകാലമായി ഉപയോഗിച്ചുവരുന്ന ചിലവ് കുറഞ്ഞ പ്ലാസ്റ്റിക് പിക്കപ്പ് ബാഗുകള്‍ക്ക് പകരം മറ്റൊരു ഉല്‍പ്പന്നം കണ്ടെത്താതെ ധൃതി പിടിച്ചുള്ള റെയ്ഡും വന്‍പിഴ ഈടാക്കലും നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.

കോവിട് കാലത്തെ പ്രതിസന്ധിയും,കാര്‍ഷിക മേഖലയിലെ വില തകര്‍ച്ചയും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കടന്നു വരവ് കൂടിയായപ്പോള്‍ മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ വ്യാപാരികള്‍ ബുദ്ധിമുട്ട് നേരിടുകയാണ്. നാടിന്റെ നട്ടെല്ലായ ചെറുകിട വ്യാപാരികളെ ശത്രുതാ മനോഭാവത്തോടെ കാണുന്ന ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധിക്ക് ആക്കീ കൂട്ടുകായാണ്.ഖാദി ബോര്‍ഡ്,വ്യവസായ വികസന കേന്ദ്രം തുടങ്ങിയ ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്ന് സബ്‌സിഡി വാങ്ങി കാസര്‍ഗോഡ് ജില്ലയില്‍ തന്നെ ഉത്പാദിപ്പിക്കുന്ന പേപ്പര്‍ ഗ്ലാസും പേപ്പര്‍ പ്ലേറ്റും വരെ കടകളില്‍ നിന്നും പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത് അനീതിയാണ്.

പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വെള്ളരിക്കുണ്ട് ടൗണ്‍ വികസന സമിതി ഭാരവാഹികളായ ബാബു കൊഹിനൂര്‍, എസി എ ലത്തീഫ് എന്നിവര്‍ എം എല്‍ എ ഇ ചന്ദ്രശേഖരന്‍, കാസര്‍കോട് ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *