ആന്‍ഡമാന്‍ തീരത്ത് കോസ്റ്റ് ഗാര്‍ഡിന്റെ വന്‍ ലഹരിവേട്ട

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ തീരത്ത് കോസ്റ്റ് ഗാര്‍ഡിന്റെ വന്‍ ലഹരിവേട്ട. 5 ടണ്‍ ലഹരിമരുന്ന് പിടികൂടി. 5 മ്യാന്‍മര്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തു. മീന്‍പിടിത്ത ബോട്ടില്‍നിന്നാണ് ലഹരിമരുന്ന് പിടിച്ചത്. കോസ്റ്റ് ഗാര്‍ഡിന്റെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ചുപേരെയും ആന്‍ഡമാന്‍ പൊലീസിന് കൈമാറും. വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *