അയറോട്ട് ഗുവേര വായനശാലയുടെ ആഭിമുഖ്യത്തില്‍ അനുമോദന സദസ്സും സിനിമാപ്രദര്‍ശനവും സംഘടിപ്പിച്ചു

രാജപുരം: അയറോട്ട് ഗുവേര വായനശാല സംഘടിപ്പിച്ച അനുമോദന സദസ് കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. രേഖ.പി, UGC നെറ്റ് നേടിയ സച്ചിന്‍ ഗോപു തുടങ്ങി കലാ – കായിക രംഗങ്ങളില്‍ മികച്ച വിജയം കൈവരിച്ചവരേയും ഉപജില്ല ശാസ്‌ത്രോത്സവത്തിലും സ്‌കൂള്‍ കലോല്‍സവത്തിലും നേട്ടങ്ങള്‍ കരസ്ഥമാക്കിയവരേയും ഉള്‍പ്പെടെ നിരവധി പ്രതിഭകളെ ആദരിച്ചു.

വായനശാല പ്രസിഡണ്ട് നന്ദകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന അനുമോദന ചടങ്ങിന് നേതൃസമിതി കണ്‍വീനര്‍ സി ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ബിന്ദു.ടി, മുന്‍ സെക്രട്ടറി ഗണേശന്‍ സി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വായനശാല സെക്രട്ടറി ഗണേശന്‍ കെ സ്വാഗതവും ലൈബ്രേറിയന്‍ സൗമ്യ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ‘വധുവരിക്കപ്ലാവ്’ എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. സിനിമയുടെ സംവിധായകന്‍ ചന്ദ്രു വെള്ളരിക്കുണ്ട് , അണിയറ പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ നബിന്‍ ഒടയന്‍ചാല്‍ എന്നിവര്‍ സിനിമാസ്വാദകരുമായി സംവദിച്ചു. രണ്ടു പേരെയും വായനശാല ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *