രാജപുരം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാപയിന്റെ ഭാഗമായുള്ള ടൂറിസം കേന്ദ്രങ്ങളുടെ ഹരിത ടൂറിസം പ്രഖ്യാപനത്തിന്റെ ഭാഗമായി റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിനെ ഹരിത ടൂറിസം കേന്ദമായി പ്രഖ്യാപിക്കും. പ്രഖ്യാപനം ഡിസംബറില്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട് റാണിപുരത്ത് വച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. യോഗം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ് ഉദ്ഘാടനം ചെയ്തു.
റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷന്‍ റിസോഴ്‌സസ് പേഴ്‌സണ്‍ കെ.കെ രാഘവന്‍,വത്സരാജ് എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിജയകുമാര്‍, ടി.റ്റി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണന്‍ പി.ജി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍. കെ രാഹുല്‍, ഡി വിമല്‍ രാജ്, സൗമ്യ ജി, റാണിപുരം വന സംരക്ഷണ സമിതി ട്രഷറര്‍ എം കെ സുരേഷ്, റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ പ്രസിഡണ്ട് സജി മുളവനാല്‍, വൈസ് പ്രസിഡന്റ് ഷാജി ചാരാത്ത് എന്നിവര്‍ സംസാരിച്ചു.പ്രഖ്യാപനത്തിന് മുന്നോടിയായി നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.തുടര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി വിവിധ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റിക്ക് രൂപം നല്‍കി.