രാജപുരം:സി കെ നായര്‍ ആര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് കോളേജില്‍ ‘അലോക’ – ഇന്റര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. കാസര്‍ഗോഡ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, മാര്‍ക്കറ്റിംഗ് ഗെയിം, ബിസിനസ് ക്വിസ് എന്നീ ഇവന്റുകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. സി കെ നായര്‍ കോളേജ് മാനേജര്‍ കെ രാമനാഥന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നെഹ്‌റു കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. വിജയകുമാര്‍, പയ്യന്നൂര്‍ കോളേജ് ബിബിഎ വിഭാഗം മേധാവി അര്‍ച്ചന എന്നിവര്‍ മുഖ്യാതിഥികളായി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ വി വി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കുട്ടമത്ത് സ്‌കൂളിലെ വിവേക് ബെസ്റ്റ് മാനേജര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുകയും ചെയ്തു.